കോവിഡ് രോഗലക്ഷണങ്ങളില്ലെങ്കിൽ ഇനി 14 ദിവസങ്ങൾക്ക് ശേഷം ഡിസ്​ചാർജ്

  • 2 months   ago
കോവിഡ് രോഗലക്ഷണങ്ങളില്ലെങ്കിൽ  ഇനി 14 ദിവസങ്ങൾക്ക് ശേഷം ഡിസ്​ചാർജ്

ദോഹ: കോവിഡ്–19 സ്​ഥിരീകരിച്ച് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങളില്ലെങ്കിൽ രോഗിയെ ഡിസ്​ചാർജ് ചെയ്യുന്ന പുതിയ കോവിഡ്–19 േപ്രാട്ടോകോളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ.

എന്നാൽ ആശുപത്രിയിൽ നിന്നോ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിൽ നിന്നോ ഡിസ്​ചാർജ് ചെയ്ത് കഴിഞ്ഞാലും ആരോഗ്യ വിദഗ്ധരുടെ നിർദേശങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്​ഥരാണ്. കൂടെ കോവിഡ്19 വ്യാപനം തടയുന്നതിനുള്ള ഇഹ്തിറാസ്​ ആപ്പ് ഡൗൺലോഡ് ചെയ്യണം. അതോടൊപ്പം താമസസ്​ഥലത്ത് നിന്ന് പുറത്തിറങ്ങുകയും ചെയ്യരുത്. നിർദേശങ്ങൾ ലംഘിക്കുന്നവർ സാംക്രമികരോഗ പ്രതിരോധ നിയമപ്രകാരമുള്ള നടപടികൾക്ക് വിധേയമാകേണ്ടി വരും.

കോവിഡ്–19 സ്​ഥിരീകരിക്കപ്പെട്ടവർക്ക്​ ഡിസ്​ചാർജ് ആകുന്നതിന്​ മുമ്പായി നിലവിൽ രണ്ട് നെഗറ്റീവ് പി. സി.ആർ ടെസ്​റ്റുകൾ ആവശ്യമായി വരുന്നുണ്ട്​. ഇതിനാൽ നിരവധി രോഗികൾ 14 ദിവസത്തിൽ കൂടുതൽ ആശുപത്രികളിലോ സമ്പർക്ക വിലക്ക് കേന്ദ്രങ്ങളിലോ തുടരേണ്ടതുണ്ട്.

nഎന്നാൽ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രകാരം രോഗികൾക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ 14 ദിവസത്തിന് ശേഷം ഡിസ്​ചാർജ് ആകുകയും വീടുകളിലേക്ക് മടങ്ങാനും സാധിക്കും.

 കോവിഡ്–19 സ്​ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞാൽ ഭൂരിപക്ഷം രോഗികളിലും വൈറസ്​ സാന്നിധ്യം ഉണ്ടായിരിക്കില്ലെന്നാണ് ഏറ്റവും പുതിയ ശാസ്​ത്രീയ തെളിവുകൾ വ്യക്തമാക്കുന്നതെന്നും ഖത്തറും ആ രീതിയിലേക്ക് മാറുകയാണെന്നും എച്ച്.എം.സിയിലെ വൈറോളജിസ്​റ്റ് ഡോ. നഈമ അൽ മൊലാവി പറഞ്ഞു.

നേരത്തെ ഡിസ്​ചാർജ് ആകുന്നതിന് രണ്ട് നെഗറ്റീവ് പി.സി.ആർ വേണ്ടിവന്നിരുന്നുവെന്നും രോഗിയുടെ ശരീരത്തിൽ വൈറസ്​ സാന്നിധ്യം കൂടുതൽ ദിവസം കാണപ്പെടുന്നതിനാൽ ഡിസ്​ചാർജ് ആകുന്നതിന് ആഴ്ചകളോളം സമയമെടുത്തിരുന്നെന്നും ഡോ. അൽ മൊലാവി വ്യക്തമാക്കി.

ബ്രിട്ടൻ, ജർമനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ 10 ദിവസത്തിന് ശേഷം രോഗികളെ ഡിസ്​ചാർജ് ചെയ്യുന്നുണ്ട്​. എന്നാൽ ഖത്തർ ഇത് 14 ദിവസമാക്കി ഉയർത്തിയിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.ആരോഗ്യസഹായം ആവശ്യമുള്ളവർ ആശുപത്രിയിൽ തുടരും.

 

അതേസമയം, ആരോഗ്യ സഹായം ആവശ്യമില്ലാത്ത രോഗികൾക്ക് മാത്രമേ ഖത്തറിലെ പുതിയ ഡിസ്​ചാർജ് നയം ബാധകമാകൂ.ആർക്കെങ്കിലും അധിക രോഗലക്ഷണങ്ങൾ പ്രകടമാകുകയും കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാകുകയും ചെയ്യുകയാണെങ്കിൽ രോഗം പൂർണമായും ഭേദമാകുന്നത് വരെ അവർ ചികിത്സയിലായിരിക്കും. രോഗലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ്–19 രോഗികളെ 14 ദിവസങ്ങൾക്ക് ശേഷം ഡിസ്​ചാർജ് ചെയ്യുമെന്നും എച്ച്.എം.സിയുടെ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ പ്രകാരമാണിതെന്നും ഹസം മിബൈരീക് ജനറൽ ആശുപത്രി ഇൻഫെക്ഷൻ കൺേട്രാൾ ഹെഡ് ഡോ. നാസർ അൽ അൻസാരി പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്​. ഇത് ഏറെ ആശ്വാസകരമാണ്​. വരും ദിവസങ്ങളിലും പൂർണമായും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്​. ചില രോഗികൾക്ക് കോവിഡ്–19 ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെങ്കിലും അധിക രോഗികളിലും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്​.

പുതിയ നയം ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം ഖത്തറിലെ പുതിയ കോവിഡ്–19 േപ്രാട്ടോകോൾ ആരോഗ്യ മന്ത്രാലയത്തി​െൻറ അംഗീകാരത്തോടെയാണ്​. വൈറസ്​ സംബന്ധിച്ച ഏറ്റവും പുതിയ ശാസ്​ത്രീയ അറിവ് അടിസ്​ഥാനമാക്കിയും അമേരിക്ക, യൂറോപ്യൻ സ​െൻറർ ഫോർ ഡിസീസ്​ കൺ​േട്രാൾ ആൻഡ് പ്രിവൻഷൻ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങളും പാലിച്ചാണ്​ ഇതെന്നും സി.ഡി.സി മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്​ലമാനി പറഞ്ഞു.

അധിക രോഗികളിലും ഈ നയം ബാധമാകും. എന്നാൽ ചിലരെ ഇതിൽ നിന്നും ഒഴിവാക്കും. രോഗി മടങ്ങുന്നത് 60 വയസ്സ് കഴിഞ്ഞവർ താമസിക്കുന്ന വീടുകളിലേക്കാണെങ്കിൽ അത്തരം രോഗികളെ ഏഴ് ദിവസം കൂടി സമ്പർക്ക വിലക്കിൽ പാർപ്പിക്കും. പിന്നീട്​ വീണ്ടും പരിശോധനക്ക് വിധേയമാക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, പ്രായമേറിയ രോഗികൾ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങി കോവിഡ്–19 കാരണം കൂടുതൽ പരിചരണവും മുൻകരുതലുകളും ആവശ്യമുള്ളവരുടെ കേസുകൾ പ്രത്യേകം പരിശോധിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്​ചാർജ് നടക്കുകയുള്ളൂവെന്നും അൽ മസ്​ലമാനി വിശദീകരിച്ചു.

Source: madhyamam.com

Comments